ഉഴമലയ്ക്കൽ:ഉഴമലക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ്‌ വിദ്യാർത്ഥികൾക്കുള്ള ക്ലാസ്‌ പി.ടി.എയോടാനുബന്ധിച്ച് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.അദ്ധ്യാപകനും മൊട്ടിവേഷൻ സ്പീക്കറുമായ പ്രൊഫ.ആർ.ബാലചന്ദ്രൻ നായർ വിദ്യാർത്ഥികളോടും രക്ഷകർത്താക്കളോടും സംവദിച്ചു.സ്കൂൾ മാനേജർ ഉഴമലക്കൽ വേണുഗോപാൽ,പി.ടി.എ പ്രസിഡന്റ്‌ ബി.ബിജു,ഹെഡ്മിസ്ട്രസ് ജി.ലില്ലി,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.എസ്.ശ്രീലാൽ,സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.