pvl

പൂവച്ചൽ:പൂവച്ചൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് രൂപം നൽകുന്നതിനുള്ള വികസന സെമിനാർ ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സെമിനാർ അരുവിക്കരപ്രഭാതസവാരിക്കുള്ള സൗകര്യം ഉൾപ്പെടെയുള്ള പൂവച്ചൽ ഖാദർ മെമ്മോറിയൽ പാർക്ക്,പൊതുശ്മശാനം,സ്റ്റേഡിയം,പഞ്ചായത്ത് ഓഫീസ് സമുച്ചയം,കാട്ടാക്കട മാർക്കറ്റിന്റെ നവീകരണം എന്നിവയാണ് പ്രധാന പദ്ധതികൾ.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,ജില്ലാ പഞ്ചായത്ത് അംഗം വി.രാധിക ടീച്ചർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.തസ്‌ലിം,ഒ.ഷീബ,സൗമ്യ ജോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,വാർഡ് മെമ്പർമാർ,പഞ്ചായത്ത് സെക്രട്ടറി പ്രവീൺ എന്നിവർ സംസാരിച്ചു.