മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തും സാംസ്‌കാരിക - സാഹിത്യ കൂട്ടായ്‌മയും സംയുക്തമായി വായന ദിനത്തോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂൾ തലത്തിൽ വായനോത്സവം സംഘടിപ്പിച്ചു.
സ്‌കൂളുകളിൽ പ്രാദേശിക സാഹിത്യ പ്രവർത്തകർ ഓരോ ബാലസാഹിത്യ കൃതികൾ പരിചയപ്പെടുത്തി കുട്ടികളുമായി സംവദിക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ജി.വി.ആർ.എം.യു.പി.സ്‌കൂളിൽ സാഹിത്യ പ്രവർത്തകൻ രാമചന്ദ്രൻ കരവാരം നിർവഹിച്ചു. അണ്ടൂർ ഗവ.എൽ.പി.എസിൽ കിഴുവിലം രാധാകൃഷ്ണനും പുരവൂർ ഗവ.യു.പി.എസിൽ രാജേന്ദ്രൻ നിയതിയും കിഴുവിലം ഗവ.യു.പി.എസിൽ രാജചന്ദ്രനും മുടപുരം ഗവ.യു.പി എസിൽ രാമചന്ദ്രൻ കരവാരവും കൂന്തള്ളൂർ ഗവ.എൽ.പി.എസിൽ ഡി. സുചിത്രനും നയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി, വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ, വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. വിനീത, ബ്ലോക്ക് മെമ്പർ എ.എസ്. ശ്രീകണ്ഠൻ, ആറ്റിങ്ങൽ ബി.പി.സി സജി, കവി ബാലമുരളീകൃഷ്ണൻ, മുൻ പ്രഥമാദ്ധ്യാപിക കെ.എസ്.വിജയകുമാരി, വാർഡ് മെമ്പർമാരായ ആശ. സി, പി. പവനചന്ദ്രൻ, സ്കൂൾ ഹെഡ്മിസ്ട്രസുമാർ, പി.ടി.എ പ്രസിഡന്റുമാർ, അദ്ധ്യാപികമാർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. കിഴുവിലം പഞ്ചായത്ത് സാംസ്‌കാരിക - സാഹിത്യ കൂട്ടായ്‌മയുടെ ചെയർമാൻ രാമചന്ദ്രൻ കരവാരം, കൺവീനർ എൻ.എസ്. അനിൽ എന്നിവർ കോ ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു.