നെടുമങ്ങാട്:കേരള സാമൂഹ്യ സുരക്ഷ മിഷനും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന വയോമിത്രം പദ്ധതിയുടെ അഞ്ചാം വാർഷികം നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു.പൊതു മരാമത്ത്‌ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ഹരികേശൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് രാമചന്ദ്രൻ, ഇരിഞ്ചയം രവി എന്നിവർ പങ്കെടുത്തു.എൺപത് വയസിനു മുകളിൽ പ്രായമായ വയോജനങ്ങളെ പൊന്നാടയണിയിച്ച് സ്വീകരിച്ചും,കേക്ക് മുറിച്ചു മധുരം വിളമ്പിയുമാണ് വാർഷിക പരിപാടികൾ ആരംഭിച്ചത്.നഗരസഭയിലെ എല്ലാ ജനപ്രതിനിധികളും, 39 വാർഡുകളിൽ നിന്നുമെത്തിയ വയോജനങ്ങളും പങ്കെടുത്തു.