
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഒഫ് നഴ്സിംഗിലെ കോളേജ് യൂണിയൻ ഉദ്ഘാടനം സിനിമാ,സീരിയൽതാരം ശരത്ദാസും സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ ഉദ്ഘാടനം സിനിമാ സീരിയൽ താരം രാജേഷ്ഹെബ്ബാറും നിർവ്വഹിച്ചു. ബി.എസ് സി, എം.എസ് സി, പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിംഗ് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യാത്ര അയപ്പ് നൽകി. നാടൻപാട്ടിന്റെ ആരവത്തോടെ ബാലനടനുളള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച മാസ്റ്റർ നിരഞ്ജൻ വിദ്യാർത്ഥികൾക്ക് മംഗളം നേർന്നു. നഴ്സിംഗ് കോളേജ് സെക്രട്ടറി സ്വാമി വിശാലാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഗ്രേസമ്മജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. കവിത വി.ജി, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അഡ്വ. എ.മനോജ്, പി.ടി.എ പ്രസിഡന്റ് പ്രസന്നകുമാർ, അസി.പ്രൊഫസർ ടീനസാമുവൽ എന്നിവർ സംസാരിച്ചു. നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപം തെളിക്കലും പ്രതിജ്ഞയും വിവിധ ബാച്ചുകളുടെ കലാപരിപാടികളും നടന്നു.