ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡിന്റെ വിശേഷാൽ പൊതുയോഗം ശിവഗിരിമഠത്തിൽ കൂടി. സ്വാമി സുരേശ്വരാനന്ദ തീർത്ഥ, വിരജാനന്ദഗിരി, ശ്രീനാരായണദാസ്, ദേശികാനന്ദയതി, അസംഗാനന്ദഗിരി, അദ്വൈതാനന്ദതീർത്ഥ, ശിവനാരായണതീർത്ഥ, അംബികാനന്ദ, ദിവ്യാനന്ദഗിരി, വീരേശ്വരാനന്ദ, ഹംസതീർത്ഥ എന്നീ 11 സന്യാസിമാർക്കു കൂടി ധർമ്മസംഘം ട്രസ്റ്റിൽ അംഗത്വം നൽകി.