തിരുവനന്തപുരം: ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർപേഴ്സണായ സുനന്ദയെ ബാലാവകാശ കമ്മിഷൻ അംഗമായി നിയമിക്കരുതെന്ന് അനുപമ- അജിത് ഐക്യദാർഢ്യ സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞുമായി ബന്ധപ്പെട്ട ദത്ത് വിവാദത്തിൽ തെറ്റായ ഇടപെടലുകൾ നടത്തിയ സുനന്ദയുടെ നിയമനം കുട്ടികളോടുള്ള ഭരണകൂടത്തിന്റെ ഭീകരതയാണെന്ന് സമിതി കൺവീനർ പി.ഇ.ഉഷ പറഞ്ഞു.

കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന ഒരുമാസം വൈകിപ്പിച്ചത് സുനന്ദയായിരുന്നെന്നും ആന്ധ്രയിൽ നിന്നെത്തിച്ച കുഞ്ഞിനെ അനുപമയെ കാണിക്കാതിരിക്കാൻ ശ്രമിച്ചെന്നും സമിതി ആരോപിച്ചു. കുട്ടിയെ കടത്താൻ കൂട്ടുനിന്ന സുനന്ദയ്ക്ക് നല്ല പദവിനൽകാനാണ് സർക്കാരിന്റെ നീക്കമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത അനുപമ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെന്ന് അനുപമ ആരോപിച്ചു.