
തിരുവനന്തപുരം: മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ പുരസ്‌കാരത്തിന് മുതിർന്ന പത്രപ്രവർത്തകനും സ്വതന്ത്ര എഡിറ്റോറിയൽ ഗവേഷകനുമായ ജോസ് ടി.തോമസ് അർഹനായി. 'കുരിശും യുദ്ധവും സമാധാനവും' എന്ന കൃതിക്കാണ് പുരസ്‌കാരം.
ബാബു കുഴിമറ്റം,ബാലചന്ദ്രൻ വടക്കേടത്ത്,പന്തളം സുധാകരൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. 25,555 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂലായ് ഒമ്പതിന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ സമ്മാനിക്കും.