p

തിരുവനന്തപുരം: സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ നോർക്ക റൂട്ട്സ് വഴി പങ്കെടുക്കാൻ അപേക്ഷിക്കാം. ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി നഴ്സിംഗും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്സുമാർക്കാണ് അവസരം. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 30,000 രൂപയാണ് നോർക്ക റൂട്ട്സ് സർവീസ് ചാർജായി ഈടാക്കുന്നത്. നോർക്ക റൂട്ട്സ് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ rmt3.norka@kerala.gov.inൽ ബയോഡാറ്റ,ആധാർ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, ഫോട്ടോ(ജെ.പി.ജി ഫോർമാറ്റ്, വൈറ്റ് ബാക്ക്ഗ്രൗണ്ട് ) അയച്ച് രജിസ്റ്റർ ചെയ്യാം. അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന സ്ഥലം പരാമർശിക്കണം. സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം. വിശദാംശങ്ങൾക്ക് www.norkaroots.org. നോർക്ക റൂട്ട്സിന് മറ്റ് സബ് ഏജന്റുമാർ ഇല്ല.

സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ന്റെ​ ​ക്ലൈ​മ​ത്തോ​ണി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​ത്തി​ന്റെ​ ​ആ​ഘാ​തം​ ​കു​റ​യ്ക്കാ​നു​ള്ള​ ​സാ​ങ്കേ​തി​ക​ ​പ്ര​തി​വി​ധി​ക​ൾ​ ​തേ​ടി​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​(​കെ.​എ​സ്.​യു.​എം​)​ ​ഹാ​ക്ക​ത്തോ​ൺ​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​'​കാ​ലാ​വ​സ്ഥാ​ ​അ​തി​ജീ​വ​ന​ത്തി​ന് ​സു​സ്ഥി​ര​ഭാ​വി​ ​നേ​ടി​യെ​ടു​ക്ക​ൽ​'​ ​എ​ന്ന​ ​പ്ര​മേ​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ക്ലൈ​മ​ത്തോ​ണി​ൽ​ ​ന്യൂ​ത​ന​ ​ആ​ശ​യ​ങ്ങ​ൾ​ ​മു​ന്നോ​ട്ടു​വ​യ്ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​ ​സ്റ്റാ​ർ​ട്ട​പ്പ്,​ ​നൂ​ത​നാ​ശ​യ​ക​ർ​ത്താ​ക്ക​ൾ,​ ​സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ലെ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ,​ ​ഗ​വേ​ഷ​ക​ർ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​അ​നു​സൃ​ത​മാ​യ​ ​പ്രൊ​ട്ടോ​ടൈ​പ് ​രൂ​പ​പ്പെ​ടു​ത്തു​ന്ന​ ​ജേ​താ​ക്ക​ൾ​ക്ക് ​അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഗ്രാ​ന്റ് ​ല​ഭി​ക്കും.​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​ർ​ക്ക് ​ര​ണ്ട​ര​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഗ്രാ​ന്റ് ​ല​ഭി​ക്കും.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​h​t​t​p​s​:​/​/​b​i​t.​l​y​/​C​l​i​m​a​t​h​o​n​a​p​p​l​i​c​a​t​i​o​n​ ​വെ​ബ്‌​സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​s​:​/​/​c​l​i​m​a​t​h​o​n.​s​t​a​r​t​u​p​m​i​s​s​i​o​n.​i​n​/​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​അ​വ​സാ​ന​ ​തി​യ​തി​ ​ജൂ​ലാ​യ് ​എ​ട്ട്.