തിരുവനന്തപുരം: തലസ്ഥാനത്തെ സംഗീപ്രേമികളുടെ കൂട്ടായ്മയായ സംഗീതികയുടെ ഈ വർഷത്തെ സംഗീത പുരസ്കാരങ്ങൾ ഗായിക ഡോ.ബി.അരുന്ധതിക്കും കവിയും ഗാനരചയിതാവുമായ പി.കെ. ഗോപിക്കും ഇന്ന് സമ്മാനിക്കും. വൈലോപ്പിള്ളി സംസ്കൃതിഭവനിൽ വൈകിട്ട് 5.30ന് നടക്കുന്ന സംഗീതികയുടെ 12ാം വാർഷികാഘോഷ ചടങ്ങിൽ സംഗീത സംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് പുരസ്കാരം സമ്മാനിക്കുമെന്ന് സംഗീതിക ഭാരവാഹി മണക്കാട് ഗോപാലകൃഷ്ണൻ അറിയിച്ചു.സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.