suspended

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം വിജിലൻസ് കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോയിലെ ഇൻസ്പെക്ടർ നിയാസിനെ ഡി.ജി.പി അനിൽകാന്ത് സസ്പെൻഡ് ചെയ്തു. വരുമാനത്തിലും 29ശതമാനം അധികം സ്വത്ത് നിയാസിനുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. രണ്ടാഴ്ച മുൻപ് നിയാസിനെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം സസ്പെൻഡ് ചെയ്യാൻ ഡി.ജി.പിക്ക് ശുപാർശ നൽകി. ഇതേത്തുടർന്നാണ് നടപടി. പ്രാഥമിക അന്വേഷണത്തിലാണ് ഇത്രയും സ്വത്തുക്കൾ കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് അറിയിച്ചു.