nativity-certificate

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾ മാത്രമേ വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുളളൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ.ജീവൻബാബു അറിയിച്ചു. ബാക്കിയുളളവർക്ക് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതിയാകുമെന്നും അദ്ദേഹം അറിയിച്ചു.