saigram

തിരുവനന്തപുരം : ജനങ്ങളെ ആശ്വാസതീരത്തേക്ക് കൈപിടിച്ചുയർത്തുന്ന സായിഗ്രാമത്തിലെ പ്രകൃതി സംരക്ഷണം നാടിന് അഭിമാനമാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സായിഗ്രാമത്തിൽ ഒരു ലക്ഷം വൃക്ഷങ്ങൾ നട്ട് വനം ഉണ്ടാക്കിയതിന്റെയും പതിനായിരം മുളകൾ നട്ട് മുള വനം തീർത്തതിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

2005ൽ സായിഗ്രാമത്തിന് തറക്കല്ലിട്ട നാൾ മുതൽ ഘട്ടംഘട്ടമായി വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചാണ് ഇന്നത്തെ നിലയിലെത്തിയതെന്ന്ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തിയ സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു.ഷോർട്ട്ഫിലിം സംവിധായകനും അദ്ധ്യാപകനുമായ ബാബുലാൽ സി.ആറിന് മന്ത്രി സായി ട്രസ്റ്റിന്റെ ഉപഹാരം നൽകി.ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ.ഗോപകുമാരൻ നായർ, ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.മുട്ടത്തറ എ. വിജയകുമാർ, സായി ഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രൊഫ.ബി.വിജയകുമാർ, മംഗലപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മംഗലപുരം ഷാഫി, ബി. ജയചന്ദ്രൻ നായർ, സത്യസായി ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.വി. വിജയൻ, സത്യസായി ഐ.എ.എസ് അക്കാഡമി കോർഡിനേറ്റർ അബ്ദുൾ സഫീർ എന്നിവർ പങ്കെടുത്തു.