തിരുവനന്തപുരം: പത്രപ്രവർത്തകേതര പെൻഷൻ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്ന് നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ. ലതാനാഥൻ, ജനറൽ സെക്രട്ടറി വി.ബാലഗോപാലൻ എന്നിവർ വാർ‌ത്താ കുറിപ്പിൽ പറഞ്ഞു. പത്രപ്രവർത്തകേതര പെൻഷൻ നിലവിൽ വന്നിട്ട് 22 വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും നിലനിൽക്കുന്ന അപാകതകൾ പരിഹരിക്കുന്നതിനായി നിയമാവലി പരിഷ്കരിക്കാൻ പോലും സർക്കാർ തയാറായിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.