night-march

തിരുവനന്തപുരം:യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ (എൽ.ഡി.വൈ.എഫ്) ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും നൈറ്റ് മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.ആയുർവേദ കോളേജിന് മുന്നിൽ നിന്ന് ആരംഭിച്ച് മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു.ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അൽ ജിഹാൻ അദ്ധ്യക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിൻ,കേരള യൂത്ത് ഫ്രണ്ട് (ബി) നേതാവ് നിബു,എൻ.വൈ.എൽ നേതാവ് സുധീർ കോവളം എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ വിദ്യ മോഹൻ,ഗായത്രി ബാബു എന്നിവർ പങ്കെടുത്തു.