
പാറശാല:ബി.ജെ.പി പാശാല മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ശ്യാമവർഷം121ന് തുടക്കമായി. ഭാരതീയ ജനസംഘം സ്ഥാപകൻ ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ 121മത് ജന്മവാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി പാറശാല മണ്ഡലം അദ്ദേഹത്തിന്റെ സ്മൃതിദിനമായ 23ന് ആരംഭിച്ച് ജൂലായ് 6 വരെ തുടരുന്ന വിവിധ പരിപാടികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച മണ്ഡലത്തിലെ മുഴുവൻ കേന്ദ്രങ്ങളിലും ശ്യാമപ്രസാദ് മുഖർജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി സ്മൃതിദിനം ആചരിച്ചു.ശ്യാമവർഷം 121-ന്റെ ഭാഗമായി പാറശാല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മഹിളാമോർച്ചയുടെ നേതൃത്വത്തിൽ 'പാഥേയം' എന്ന പേരിൽ പൊതിച്ചോർ വിതരണം നടന്നു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ഷീജാ അനിൽ, ജനറൽ സെക്രട്ടറി ഷീജാ മണി, സെക്രട്ടറി ജെയ്നി,ബി.ജെ.പി മണ്ഡലം സെക്രട്ടറി അരുവിയോട് സജി എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രോഗ്രാം കൺവീനർ മോഹൻ റോയ് അറിയിച്ചു.