ri

കിളിമാനൂർ: കിളിമാനൂർ ടൗണിലെ പുനർനിർമ്മിച്ച കൊച്ചുപാലവും പുതിയകാവ് മുതൽ കൊച്ചുപാലം വരെ ആധുനിക ബി.എം.ബി.സി സാങ്കേതിക വിദ്യയിൽ നവീകരിച്ച റോഡും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ സ്വാ​ഗതം പറ‍ഞ്ഞു. എക്സി എഞ്ചിനീയർ ആർ. ജ്യോതി റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ജനതാദൾ നേതാവ് വല്ലൂർ രാജീവ്, കോൺ​ഗ്രസ് എസ്. നേതാവ് കിളിമാനൂർ പ്രസന്നൻ, എൻ. സലിൽ, പി. ഹരീഷ്, എൻ.എസ് അജ്മൽ തുടങ്ങിയവർ സംസാരിച്ചു. വി.എസ്. അജിത് കുമാർ നന്ദി പറഞ്ഞു.