post

കിളിമാനൂർ: മോദി സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് സോണിയ ഗാന്ധിക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും നടത്തുന്നത് പ്രതികാര രാഷ്ട്രീയമാണെന്ന് ആരോപിച്ച് അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അടയമൺ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എ.ആർ.ഷമീന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറർ സെക്രട്ടറി എൻ.ആർ.ജോഷി ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡന്റ് അടയമൺ എസ്. മുരളീധരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഗംഗധര തിലകൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി യു.സി ജില്ലാ സെക്രട്ടറി ചെറുനാരകം കോട് ജോണി, ബ്ലോക്ക് ഭാരവാഹികളായ എസ്. രാജേന്ദ്രൻ, മനോഹരൻ ആർ, ഹരിശങ്കർ.എസ്, മോഹൻലാൽ, ബൂത്ത് പ്രസിഡന്റുമാരായ ഷാജി അടയമൺ, ഷാഫി, അരുൺരാജ്,യാസീൻ ഷെരീഫ്, അനസ് എന്നിവർ പങ്കെടുത്തു.