തിരുവനന്തപുരം: ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉദിയൻകുളങ്ങര സേതുലക്ഷ്മി കല്യാണ മണ്ഡപത്തിൽ വാച്ചർ/ക്ലീനർ തസ്‌തികയിലേക്ക് 29ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ഗ്രാമപഞ്ചായത്ത് നിവാസികൾ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം,നേത്ര പരിശോധന സാക്ഷ്യപത്രം,വയസ് തെളിയിക്കുന്ന രേഖ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഹാജരാക്കണം.