prakadanam

വിതുര:രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസവിതുര,ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതുരയിൽ പന്തം കൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു.ഡി.സി.സി അംഗം എസ്.കുമാരപിള്ള ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണുആനപ്പാറ,വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്,നേതാക്കളായ വി.അനിരുദ്ധൻനായർ,എസ്.ഉദയകുമാർ,ഒ.ശകുന്തള,കല്ലാർമുരളി പഞ്ചായത്തംഗം ചെറ്റച്ചൽസുരേന്ദ്രൻനായർ,ബി.എൽ.മോഹനൻ,മണ്ണറവിജയൻ,സി.ഷാജി,അംബിക,സോമചന്ദ്രൻ,മേമലഅൻസർ,സുനിൽമാങ്കാല,മണികണ്ഠൻ,ശ്രീനിവാസൻപിള്ള,മധു, ജയകുമാർ,ജയചന്ദ്രൻനായർ,റോബിൺസൺ,ബിനുകുമാർ,സുരേഷ്‌മേമല, സന്തേഷ്‌ചെറ്റച്ചൽ,ജയിൻപ്രകാശ്,യൂത്ത് കോൺഗ്രസ് വിതുരമണ്ഡലം പ്രസിഡന്റ്സുധിൻസുദർശനൻ,മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ്സതീദേവി,സലീംമേമല,ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.