തിരുവനന്തപുരം: ആറ്റിങ്ങലിലെ പ്രശസ്ത എൻട്രൻസ് കോച്ചിംഗ് സെന്ററായ ആറ്റിങ്ങൽ ടാന്റത്തിൽ ജെ.ഇ.ഇ, ഐക്കർ എന്നിവയുടെ ക്രാഷ് കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. ജെ.ഇ.ഇ രണ്ടാം ഘട്ടത്തിനുള്ള പരീക്ഷ ജൂലായ് 21 മുതൽ 30 വരെ നടക്കും. ഈ മാസം 30 വരെ അതിന് ഫീസടയ്‌ക്കാം. ഐക്കറിന്റെ പരീക്ഷ ഓഗസ്റ്റ് രണ്ടാം വാരത്തോടെ നടക്കുമെന്നും ഇവക്കായുള്ള പുതിയ ബാച്ചുകൾ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്നും ആറ്റിങ്ങൽ ടാൻഡം ഡയറക്ടർ ഡോ.ബി. രാധാകൃഷ്ണൻ പറഞ്ഞു. പ്ലസ് വൺ പുതിയ ബാച്ച് തിങ്കളാഴ്ച മുതൽ ആരംഭിക്കും. സ്റ്റേറ്റ് ബോർഡിന് പുറമേ സി.ബി.എസ്.ഇ, വി.എച്ച്.എസ്.ഇ എന്നിവയ്ക്ക് പ്രത്യേകം ബാച്ചുകളും ദൂരെ നിന്നുള്ള കുട്ടികൾക്കായി ഹോളിഡേ ബാച്ചും ഉണ്ടായിരിക്കും. മെഡിസിനും എൻജിനിയറിംഗിനും ഒരുവർഷം നീണ്ടുനിൽക്കുന്ന റിപ്പീറ്റേഴ്സ് ബാച്ച് ജൂലായ് 20ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846115507.