
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സജിയുടെ ആത്മഹത്യയ്ക്ക് കാരണം മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണെന്നും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസ് ഓഫീസ് മാർച്ച് നടത്തി.
സമിതി ചെയർമാനും മുൻ മന്ത്രിയുമായ ആർ. സുന്ദരേശൻ നായർ ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ.ടി. പ്രദീപ്, കുന്നത്തുകാൽ ബാലകൃഷ്ണപിള്ള, നെയ്യാറ്റിൻകര ജയചന്ദ്രൻ എ.പി ജിനൻ, കാരോട് അയ്യപ്പൻ നായർ, അമരവിള സതീദേവി, എൽ.ആർ.സുദർശൻ, ടി. സുകുമാരൻ, ബാബു രാജേന്ദ്രപ്രസാദ്, ലാറൻസ്, നെല്ലിമൂട് ശ്രീകുമാർ, ദേവരാജ്, ധനുവച്ചപുരം പരമേശ്വരൻ, ധനുവച്ചപുരം സുകുമാരൻ, കാരോട് പദ്മകുമാർ, പൊഴിയൂർ വിജയൻ, പാലക്കടവ് വേണു, ഇരുമ്പിൽ ശ്രീകുമാർ, അവണാകുഴി ശിശുപാലൻ, ലില്ലിടീച്ചർ, സാം, പൊറ്റയിൽകട തങ്കരാജ്, ആന്റണി, അയിര ജോൺസൻ, പെരുമ്പഴുതൂർ സനൽ, കമുകിൻകോട് സുരേഷ്, ജോസഫ്, വഴിമുക്ക് അനസ്, കൊറ്റാമം ശോഭനദാസ്, അഡ്വ.ബാലഗിരിജാംബാൾ, കാരോട് സുധാകരൻ നായർ, അഡ്വ. എഡ്വിൻ സാം, ഭുവനചന്ദ്രൻ നായർ, രാജ് കുമാർ, വട്ടവിള സ്റ്റീഫൻ, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.