ll

വർക്കല: രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്‌. ഐക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വർക്കല - ശിവഗിരി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വർക്കല മൈതാനത്ത് നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ഷാലി ഉദ്ഘാടനം ചെയ്തു.

വർക്കല മണ്ഡലം പ്രസിഡന്റ് സജി വേളീക്കാട് അദ്ധ്യക്ഷത വഹിച്ചു.ശിവഗിരി മണ്ഡലം പ്രസിഡന്റ് എം.സത്യജിത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഷിബു, ബ്ലോക്ക് പ്രസിഡന്റ് കെ.രഘുനാഥൻ, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ എന്നിവർ സംസാരിച്ചു. ശ്രീനാഥ്, നേതാക്കളായ പാറപ്പുറം ഹബീബുള്ള, അജി വേളീക്കാട്, എസ്‌.ജയശ്രീ, എം.എൻ.റോയി, രാഗശ്രീ, ബിന്ദു തിലകൻ, ഇന്ദുലേഖ, ഷാജഹാൻ, എസ്. കൃഷ്ണകുമാർ, ഷീല, രമണി, സെയ്ദലി,ഷാൻ, മനാഫ്, കുഞ്ഞുമോൻ, ബദൻ ഷാ തുടങ്ങിയവർ പങ്കെടുത്തു.