തിരുവനന്തപുരം: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യമാണുള്ളതെന്ന് ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ. നീലലോഹിതദാസ് പറഞ്ഞു. കേരള എൻ.ജി.ഒ സെന്റർ സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക് താന്ത്രിക് ജനതാദൾ പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി മുഖ്യപ്രഭാഷണം നടത്തി. കേരള എൻ.ജി.ഒ സെന്റർ സംസ്ഥാന വൈസ് പ്രസിഡന്റ് വട്ടിയൂർക്കാവ് രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എം. നായർ, റൂഫസ് ഡാനിയേൽ, പാലോട് സന്തോഷ്, ബിന്ദു ലാൽ ചിറമേൽ, വലിയശാല നീലകണ്‌ഠൻ, എസ്. സുനിൽകുമാർ, ജോഷി റസാദ് തുടങ്ങിയവർ സംസാരിച്ചു.