1

പൂവാർ: പുല്ലുവിള കൊച്ചുപ്പളളി സെന്റ് പീറ്റേഴ്സ് ചർച്ചിൽ വി. പത്രോസ് അപ്പോസ്‌തലന്റെ തിരുനാളിന് തുടക്കം കുറച്ചുകൊണ്ട് പുല്ലുവിള ഫെറോന വികാരിയും കൊച്ചുപ്പള്ളി ഇടവക വികാരിയുമായ ഫാ. സിൽവസ്‌കർ കുരീസ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

10 ദിവസം നീണ്ടുനിൽക്കുന്ന തിരുകർമ്മങ്ങളിൽ ഫാ.ആന്റണി എഫ്.ബി, ഫാ.അനീഷ് ഫെർണാണ്ടസ്, ഫാ.അഗസ്‌കൻ ജോൺ, ഫാ.ആന്റണി സിൽവസ്‌കർ, ഫാ.സജു റോൾഡൻ, ഫാ. ജേക്കബ് സ്റ്റെല്ലസ്, ഫാ.ഡോ.ഗ്ലാഡിൻ അലക്സ്, ഫാ.ആന്റോരാജ്, ഫാ.പ്രദീപ് ജോസഫ്, ഫാ.ബിജിൻ ബെസിലി, ഫാ.സുരേഷ് ഡി.ആന്റണി, ഫാ.ജോണി ഒ.സി.ഡി എന്നിവർ പങ്കെടുക്കും. ജൂലായ് 1ന് ദിവ്യ കാരുണ്യ പ്രദക്ഷിണം. 2ന് ആഘോഷമായ സന്ധ്യാവന്ദനത്തിന് അതിരൂപത ചാൻസലർ ഡോ.ജോസഫ്.സിയും വചന പ്രഘോഷണം ഫാ. ബെർനഡിൻ ഒ.സി.ഡിയും നിർവഹിക്കും.

സമാപന ദിവസമായ 3ന് വൈകിട്ട് 5.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്‌തുദാസ്. ആർ മുഖ്യകാർമ്മികത്വം വഹിക്കും.