വർക്കല : ലോക വയോജന പീഡന വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കേരള വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ വിദ്യാലയങ്ങളിൽ ബോധവത്കരണം നടന്നു കവി ബാബു പാക്കനാർ, കേരളാ യൂണിവേഴ്സിറ്റി റിട്ട.സീനിയർ പ്രോഗ്രാം ഓഫീസർ എം. ഷാജഹാൻ, ബാലസാഹിത്യകാരൻ മടവൂർ രാധാകൃഷ്ണൻ, റിട്ട.ആയൂർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.അജിത്ത് കുമാർ, ഹെഡ് മാസ്റ്റർ എൻ. സന്തോഷ്,
സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും വർക്കല മണ്ഡലം സെക്രട്ടറിയുമായ മുത്താന സുധാകരൻ, സംസ്ഥാന കൗൺസിൽ അംഗം നാസർ മുത്താന, കല്ലമ്പലം റ്റേഷനിലെ ഗ്രേഡ് സിവിൽ പൊലീസ് ഓഫീസർ ബിജു, സി.പി.ഒ കവിത, ഞെക്കാട് എസ്.പി.സി കേഡറ്റുകൾ എന്നിവരും പങ്കെടുത്തു. വിവിധ സ്കൂളുകളിൽ കുമാരി അപർണാ രാജ്, സ്‌മിത, ശ്രീലക്ഷ്മി, ഫഹദ് ഫൈസൽ, സൽമ എന്നീ വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രഥമാദ്ധ്യാപകരായ നിഷാഖാൻ, സിനി, കവിത, സീനിയർ അസിസ്റ്റന്റ് അന്നമ്മ പണിക്കർ, സ്മിത, സന്തോഷ്, ബ്രൂണോ, ഷീജ, അനിതകുമാരി, സിജു, ഉണ്ണി,കണ്ണൻ, സിന്ധു എന്നിവർ പങ്കെടുത്തു.