തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം ലീഗ്‌ പ്രവർത്തക സമിതി അംഗങ്ങൾ നാളെ രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. മുസ്ലിം ലീഗ് എം.പിമാർ, എം.എൽ.എമാർ, സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.