
പാറശാല: എസ്.എൻ.ഡി.പി യോഗം കാവിൽ പാലിയോട് ശാഖയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടപ്പിലാക്കുന്ന മെഗാ ബമ്പർ സമ്മാന പദ്ധതിയുടെ കൂപ്പൺ വിതരണം യോഗം മുൻ ഇൻസ്‌പെക്ടിംഗ് ഓഫീസറും യോഗം ഡയറ്കടർ ബോർഡ് അംഗവുമായ എസ്. ലാൽകുമാറും ഗുരുകാരുണ്യം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ക്ഷേമ പെൻഷനുകളുടെയും പഠനോപകരണങ്ങളുടെയും വിതരണോദ്‌ഘാടനം യൂണിയൻ പ്രസിഡന്റ് എ.പി. വിനോദും നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി. കൃഷ്‍ണൻകുട്ടി, യൂണിയൻ കൗൺസിലർ ആർ. രാജേന്ദ്രബാബു, യൂണിയൻ പ്രതിനിധി ആർ.ടി. ഷിബു, ശാഖാ സെക്രട്ടറി മധുപൻ പി. അജി, സലിംകുമാർ, മല്ലിക തുടങ്ങിയവർ സംസാരിച്ചു.