കാട്ടാക്കട: സംസ്കാരവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ്‌ ടു വിദ്യാർത്ഥികൾക്കായി മാർഗ നിർദേശക വെബിനാർ ജൂലായ് രണ്ടിന് വൈകിട്ട് ആറ് മുതൽ നടത്തും. വിദേശ പഠന സാദ്ധ്യതകൾ, മാർഗങ്ങൾ എന്നിവ കുട്ടികളുമായി വിദഗ്ദ്ധർ നേരിൽ സംവദിക്കും. ജോസ് കുമ്പിളുവേലിൽ (ജർമ്മനി), ടോണി സാബു (കാനഡ), അനീഷ്‌ കുര്യൻ (യു.കെ),ജിജോ ഫിലിപ്പ് കുഴികുളം (ആസ്‌ട്രേലിയ), സോജോ ജോസഫ് (അയർലണ്ട് ), ജോജിൻ ജോസ് (ബാങ്കിംഗ് മേഖല )എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447288698 എന്ന ഫോൺ നമ്പരിൽ 30ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് കോ ഓർഡിനേറ്റർ അഡ്വ. കാട്ടാക്കട അനിൽ അറിയിച്ചു.