തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് ഡി.എം.സിയുടെ സഹകരണത്തോടെ വിദ്യാഭ്യാസ കാമ്പസുകൾ ലഹരിമുക്തി കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ദശദിന വാഹന പ്രചാരണയാത്ര ആരംഭിച്ചു.
ഡോ. പി. ജയദേവൻ നായർ (പ്രസിഡന്റ് ) ക്യാപ്ടനായ പ്രചാരണയാത്ര ലത്തീൻ കത്തോലിക്കാസഭാ അദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഫ്ലാഗ് ഓഫ് ചെയ്‌തു. ചെയർമാൻ എം.എം. സഫർ നേതൃത്വം നൽകിയ പരിപാടിയിൽ ഡി.എം.സി കോ ഓർഡിനേറ്റർ വേണു ഹരിദാസ്, വർക്കിംഗ് പ്രസിഡന്റ് വി.എസ്. പ്രദീപ്, ഐ. അജിതാകുമാരി, എ.എസ്. വിമൽ, ആരോമൽ എന്നിവർ സംസാരിച്ചു.