പൂവച്ചൽ: പൂവച്ചൽ ഗ്രാമ പഞ്ചായത്തും പൗരാവലിയും ചേർന്ന് ശരറാന്തൽ എന്ന പേരിൽ കവി പൂവച്ചൽ ഖാദർ അനുസ്‌മരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ജി. സ്റ്റീഫൻ, ഐ.ബി. സതീഷ്, കവി മുരുകൻ കാട്ടാക്കട, പങ്കജകസ്തൂരി എം.ഡി ഡോ.ജെ. ഹരീന്ദ്രൻ നായർ, ജില്ലാ പഞ്ചായത്തംഗം വി. രാധിക, സംഘാടക സമിതി കൺവീനർ സി.ആർ. ഉദയകുമാർ, പൂവച്ചൽ ഖാദറിന്റെ സഹോദരൻ ഹനീഫ എന്നിവർ സംസാരിച്ചു. അനുസ്‌മരണവുമായി ബന്ധപ്പെട്ട് പൂവച്ചൽ ഖാദർ രചിച്ച സിനിമാ ഗാനങ്ങളുടെ ആലാപനം, കവിയരങ്ങ്, അനുസ്‌മരണ സന്ധ്യ, ഗാനാഞ്ജലി എന്നിവയും നടത്തി.