തിരുവനന്തപുരം: നഗരസഭ പാളയം വാർഡിൽ കുടുംബശ്രീ - ബാലസഭ എന്നിവയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പാളയം രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിയം എസ്.ഐ ഷാജഹാൻ, വി.ജെ. രമ്യ, എൻ. കാസിംബാവ, സി.എം. ജോസ്, കെ.ജി. രാജീവ്, പട്ടം കൃഷ്‌ണകുമാർ, ജയലക്ഷ്‌മി എന്നിവർ സംസാരിച്ചു.