തിരുവനന്തപുരം: സദ്ഭാവന ട്രസ്റ്റ് നോവൽ, കഥാസമാഹാരം, കവിതാസമാഹാരം, ജീവചരിത്രം, ശാസ്ത്രം, നിരൂപണം എന്നീ മേഖലകളിൽ അവാർഡിനായി കൃതികൾ ക്ഷണിക്കുന്നു. പ്രസിദ്ധീകരിക്കാത്ത സൃഷ്ടികൾക്കാണ് പുരസ്‌കാരം. 5,000 രൂപ വീതമാണ് സമ്മാനം. സൃഷ്ടികൾ നവംബർ ഒന്നിനുമുമ്പ് സദ്ഭാവന ട്രസ്റ്റ്, സദ്ഭാവനാ ഭവൻ, കവടിയാർ പി.ഒ തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 0471- 2434301, 0471- 2433845, 9446365637.