തിരുവനന്തപുരം: ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ അസോസിയേഷന്റെ പാളയം ഏരിയാസമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മെമ്പർഷിപ്പ് വിതരണം സി.പി.എം പാളയം ഏരിയാ സെക്രട്ടറി സി. പ്രസന്നകുമാർ നിർവഹിച്ചു. അസോസിയേഷൻ ഏരിയാ പ്രസി‌ഡന്റ് സാബു അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പരശുവയ്‌ക്കൽ മോഹനൻ, ഏരിയാ സെക്രട്ടറി ചന്ദ്രൻ, വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാളി, ജില്ലാ ട്രഷറർ ശിവൻകുട്ടി, പ്രസിഡന്റ് ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.