sndp-koditharakuzhi

പാറശാല: എസ്.എൻ.ഡി.പി യോഗം കൊടിത്തറക്കുഴി ആറയൂർ ശാഖയിൽ നടന്ന വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണങ്ങളുടെ വിതരണം യൂണിയൻ സെക്രട്ടറി ചൂഴാൽ നിർമ്മലൻ ഉദ്ഘാടനം ചെയ്‌തു. ശാഖയിലെ വിശേഷാൽ പൊതുയോഗത്തിൽ ശാഖാ പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സജിത് സുന്ദരേശൻ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർ കൊറ്റാമം ഗോപകുമാർ, നെടുവാൻവിള ശിവപ്രസാദ്, മുൻ യൂണിയൻ ഭാരവാഹികളായ അഡ്വ.കൊറ്റാമം ജയകുമാർ, മഞ്ചവിളാകം ബാബു എന്നിവർ സംസാരിച്ചു.

ചതയദിനാഘോഷം വിപുലമായി നടത്താനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ നൽകാൻ ശാഖാ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രബാബു, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ സൻജിത്ത് എസ്.ആർ, അരുൺ എ.ജി, വനിതാ സംഘം പ്രസിഡന്റ് രാജി, സെക്രട്ടറി സുപ്രഭ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ പ്രതിനിധി അഭിഷേക് നന്ദി പറഞ്ഞു.