
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതി, സംസ്ഥാന സർക്കാരിന്റെ ഭരണകൂട ഭീകരത, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം എന്നീ വിഷയങ്ങൾ ഉയർത്തി ഇന്ന് സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്‌ണൻ അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെയാണ് സത്യഗ്രഹം. എം.എൽ.എമാരും എം.പിമാരും മുതിർന്ന നേതാക്കളും സത്യഗ്രഹത്തിന് നേതൃത്വം നൽകും.