തിരുവനന്തപുരം: തലസ്ഥാനത്തെ സംഗീതപ്രേമികളുടെ കൂട്ടായ്‌മയായ സംഗീതികയുടെ ഈ വർഷത്തെ സംഗീത പുരസ്‌കാരങ്ങൾ ഗായിക ഡോ. ബി. അരുന്ധതിക്കും കവിയും ഗാനരചയിതാവുമായ പി.കെ. ഗോപിക്കും വിതരണം ചെയ്‌തു. ഇന്നലെ വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടന്ന സംഗീതികയുടെ 12ാം വാർഷികാഘോഷ ചടങ്ങിൽ സംഗീത സംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥാണ് പുരസ്‌കാരം നൽകിയത്.

വാർഷികാഘോഷ ചടങ്ങ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്‌തു. ചലച്ചിത്ര ഗാനനിരൂപകൻ ടി.പി. ശാസ്‌തമംഗലം അദ്ധ്യക്ഷത വഹിച്ചു. സംഗീതിക ഭാരവാഹി മണക്കാട് ഗോപാലകൃഷ്‌ണൻ,​ പാർവതീപുരം എച്ച്. പദ്മനാഭ അയ്യർ,​ ശ്രീകുമാ‌ർ മുഖത്തല,​ പ്രേംചന്ദ്. എ.യു എന്നിവർ പങ്കെടുത്തു. അവാർഡ് ചടങ്ങിനുശേഷം ഗാനമേളയും നടന്നു.