
വിഴിഞ്ഞം: വിഴിഞ്ഞം ലയൺസ് ക്ലബ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. വിഴിഞ്ഞം ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ് സിബി മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ഗോപകുമാർ മേനോൻ ഗവർണർ വിസിറ്റ് ഉദ്ഘാടനം നിർവഹിച്ചു. ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ അജയ്യകുമാർ പുതിയ ഭരണസമിതിയുടെ ഇൻസ്റ്റലേഷനും സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.എ. വഹാബ് പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി രാധാകൃഷ്ണൻ പ്രൊജക്റ്റ് ഉദ്ഘാടനവും നിർവഹിച്ചു. ക്ലബ് സെക്രട്ടറി വിനോദ് കുമാർ, നന്ദു കസവുകട, ഡോ. ജയലക്ഷ്മി അജയ്യ്, സജീല, സോൺ ചെയർപേഴ്സൺ രാജേഷ്, ബിജു ആർ.വി, റീജിയൻ ചെയർ പേഴ്സൺ നന്ദകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: മണ്ണിൽ മനോഹരൻ (പ്രസിഡന്റ് ), നന്ദു കസവുകട (സെക്രട്ടറി ), വിനോദ് കുമാർ (ട്രഷറർ ), അഭിലാഷ് (അഡ്മിനിസ്ട്രേറ്റർ ), സിബി മൈക്കിൾ, രതീഷ് (വൈസ് പ്രസിഡന്റ്‌മാർ), നിസാം സേട്ട് ( എൽ.സി.ഐ.എഫ് ചെയർപേഴ്സൺ ), ആനന്ദ് രാജ് (മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ചെയർപേഴ്സൺ), അരുൺ പി.എസ് (സർവീസ് ചെയർപേഴ്സൺ ), അരുൺ പി (ലിയോ കോ ഓർഡിനേറ്റർ ), മധുസൂദനൻ, റഫീഖ്, സനിൽ, സദാശിവൻ, റാഫി, യാസർ അറാഫത്ത്, ഹണി, ബിനു ടി, സതീശൻ, ദേവരാജൻ, ഡോക്ടർ പ്രജിത്, ഡോക്ടർ ഷാജി കുട്ടി (ഡയറക്ടർ ബോർഡ് അംഗങ്ങൾ).