തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെയും കല്ലംപള്ളി എസ്.എൻ.ഡി.പി ശാഖയുടെയും ആഭിമുഖ്യത്തിൽ തിരുവോണം, അവിട്ടം, 168-ാമത് ശ്രീനാരായണഗുരുജയന്തി എന്നീ ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിന് 51 പേരടങ്ങുന്ന സ്വാഗതസംഘത്തിന് രൂപം നൽകി. സാംസ്കാരിക നിലയം പ്രസിഡന്റ് ജേക്കബ് കെ. ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ ജോൺസൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

എസ്.എൻ.ഡി.പി യോഗം കല്ലംപള്ളിയിൽശാഖ സെക്രട്ടറി കെ. സദാനന്ദൻ, പുളിക്കൽ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ നായർ, വെള്ളാപ്പള്ളി ചാരിറ്റി സെന്റർ സെക്രട്ടറി ജി. സുരേന്ദ്രനാഥ്, ചേന്തി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ. സുരേന്ദ്രൻ നായർ, സി. യശോധരൻ, രവീന്ദ്രനാഥൻ നായർ, ഡി. ഫിലിപ്പ്, പ്രസന്നകുമാരി, ജഗന്നാഥൻ ഇടവക്കോട്, ശശിധരൻ കോൺട്രാക്ടർ, വൈസ് പ്രസിഡന്റ് സി. പ്രദീപ് കുമാർ, ആർട്ടിസ്റ്റ് സുനിൽ കുമാർ, എസ്. ഉത്തമൻ, പി.ആർ. രവികുമാർ, പി. ശശി ബാലൻ, എം.വിജയകുമാർ, എൻ.ജയകുമാർ,തങ്കമണി അമ്മ, ലാൽജൂ, സന്തോഷ് ചേന്തി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ചേന്തി അനിൽ (ചെയർമാൻ ), ജേക്കബ് കെ. ഏബ്രഹാം( സെക്രട്ടറി ) ടി. ശശിധരൻ കോൺട്രാക്ടർ , സി.പ്രദീപ് കുമാർ, കെ. സുരേന്ദ്രൻ നായർ ( വൈസ് ചെയർമാൻമാർ ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.