kavala

തിരുവനന്തപുരം: കല്ലിയൂർ ജനനി നാടക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാവാലം നാരായണപ്പണിക്കർ അനുസ്‌മരണം നടത്തി. സ്മൃതി ദീപം തെളിച്ച് ജനനി നാടക പഠനകേന്ദ്രം ഡയറക്ടർ കല്ലിയൂർ ജനനി ഗോപൻ വി. ആചാരി യോഗം ഉദ്ഘാടനം ചെയ്‌തു. എ.പി.ജെ. അബ്ദുൽ കലാം സാംസ്കാരിക സമിതി പ്രസിഡന്റ് വള്ളംകോട് ഒാമനക്കുട്ടന്റെ അദ്ധ്യക്ഷതയിൽ കാര്യപരിപാടികൾ നടന്നു. നാടക പ്രവർത്തകരായ പൂങ്കുളം സുനിൽ, ബിജു അമ്പൂരി, ശശികുമാർ കല്ലിയൂർ, രാജീവ് കുമാർ പുന്നമൂട്, കാർത്തിക്, നിരഞ്ജൻ എസ്.എൽ എന്നിവർ പങ്കെടുത്തു. ബാലതാരം അനന്തകൃഷ്ണൻ വി.ആർ, അനന്തലക്ഷ്മി വി.ആർ, അജയ് എസ് തുടങ്ങി 50 കുട്ടികൾ ചേർന്ന് നാടക ക്യാമ്പും തുടങ്ങി. ഗായകരായ ദിലീഷ്,​ ഉദയൻ,​ പ്രശാന്ത്,​ അനിൽ തുടങ്ങിയവർ ചേർന്ന് ഗാനങ്ങൾ ആലപിച്ചു. ജനനിയുടെ സെക്രട്ടറി അഡ്വ. കല്ലിയൂർ രാഹുൽ ജി. സ്വാഗതവും പ്രസിഡന്റ് ഗോകുൽ ജി. നന്ദിയും പറഞ്ഞു.