protest-

ചിറയിൻകീഴ് : രാഹുൽഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അഴൂർ,പെരുങ്ങുഴി മണ്ഡലം കമ്മിറ്റികൾ പ്രകടനം നടത്തി.അഴൂർ കാറ്റാടിമുക്കിൽ നിന്നാരംഭിച്ച പ്രകടനം പെരുങ്ങുഴി ജംഗ്ഷനിൽ സമാപിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.എച്ച്.സജീവ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ബിജു ശ്രീധർ,കെ.ഓമന,വി.കെ.ശശിധരൻ,അഴൂർ വിജയൻ,മാടൻവിള നൗഷാദ്,എ.ആർ.നിസാർ,എസ്.ജി.അനിൽകുമാർ,എസ്.മധു,ജയാസജിത്ത്,ചന്ദ്രബാബു,അനു.വി.നാഥ് തുടങ്ങിയവർ പങ്കെടുത്തു.