മലയിൻകീഴ്: ബൈക്കുകൾ കൂട്ടിയിടിച്ച് ഒരു കുഞ്ഞ് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മലയിൻകീഴ് - തിരുവനന്തപുരം റോഡിൽ തച്ചോട്ടുകാവ് ബിയർപാർലറിന് സമീപം ഇന്നലെ രാത്രി 9.45നാണ് അപകടമുണ്ടായത്. രാഹുൽ, രഞ്ജിത്ത്, അരുൺ, ബിന്ദു, ബിനു എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുദിശകളിൽ നിന്നെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ബുള്ളറ്റിലുണ്ടായിരുന്ന കുഞ്ഞിനും പരിക്കേറ്റു. അപകടത്തിൽപെട്ടവരെ മൂന്ന് ആംബുലൻസുകളിലായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മലയിൻകീഴ് -പേയാട് റോഡിൽ ഏറെനേരം ഗതാഗത കുരുക്കുണ്ടായി. മലയിൻകീഴ്, വിളപ്പിൽശാല സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സ്ഥലത്തെത്തി.