residents

വിതുര:പരപ്പാറ മാങ്കാട് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും പ്രതിഭാസംഗമവും പഠനോപകരണവിതരണവും മാങ്കാട് കമ്മ്യൂണിറ്റിഹാളിൽ നടന്നു.അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് പ്രസിഡന്റ് ചായംസുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടൂപരീക്ഷകളിൽ മികച്ചവിജയം നേടിയവരെ ആദരിക്കുകയും പഠനോപകരണം വിതരണം നടത്തുകയും ചെയ്തു..തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,നെടുമങ്ങാട്ബാർഅസോസിയേഷൻസെക്രട്ടറി കെ.ഉവൈസ്ഖാൻ,ചായം വാർഡ്‌മെമ്പർ ആർ.ശോഭനകുമാരി, തുരുത്തിവാർഡ്‌മെമ്പർ എൻ.എസ്.ഹാഷിം,ഫെറേഷൻസ് ഓഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർഷിഹാബ്,റസിഡന്റ് സെക്രട്ടറി ബി.തങ്കപ്പൻനായർ,വൈസ് പ്രസിഡന്റ് ജി.ഭുവനേന്ദ്രൻ,എസ്.അജികുമാർ,എസ്.വിജയകുമാർ, ഗിരിജ എന്നിവർ പങ്കെടുത്തു.