
പള്ളിക്കൽ: പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 2020 - 22 സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരേഡിൽ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ടി.ബേബി സുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ, പഞ്ചായത്തംഗം രഘൂത്തമൻ, പള്ളിക്കൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി.ശ്രീജിത്ത്, പ്രിൻസിപ്പൽ ബി.ഷീബ, പ്രഥമാദ്ധ്യാപിക ലക്കി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നവാസ് എന്നിവർ പങ്കെടുത്തു.