കിളിമാനൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അടയമൺ തനിമ റസിഡന്റ്സ് അസോസിയേഷൻ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും എസ് എസ് എൽ സി,പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണവും നടത്തി.തനിമ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിസന്റ് കെ.രാേജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി സോമരാജൻ സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ബ്രഹ്മകുമാരി ശരണ്യ നിർവ്വഹിച്ചു.