
തിരുവനന്തപുരം: പ്രവാചകനെ അപമാനിച്ചത് ബി.ജെ.പിയുടെ അതിരുവിട്ട നടപടിയാണെന്നും ഭാരതത്തിലെ സൗഹാർദ്ദം തകർക്കാനുള്ള സംഘപരിവാർ അജൻഡയാണ് അതിന് പിന്നിലെന്നും സി.പി.ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാ കമ്മിറ്റി നടത്തിവന്ന കാമ്പെയിനിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് കുടപ്പനമൂട് ഹനീഫ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കരമന ബയാർ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിംലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം.അഷ്റഫ്,ജെ.അനസുൽ റഹ്മാൻ,ഇമാമുമാരായ ഫിറോസ് ഖാൻ ബാഖവി,അബ്ദുൽ അസീസ് മുസ്ലിയാർ,ബീമാപള്ളി സക്കീർ,ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.