പരോക്ഷമായി സമ്മതിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:സർക്കാർ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച രണ്ട് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ രണ്ടു നടപടിയാണുണ്ടായതെന്ന് പരോക്ഷമായി സമ്മതിച്ച് നിയമസഭയിൽ. മുഖ്യമന്ത്രിയുടെ മറുപടി.
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും സർവീസിലിരിക്കെ സർക്കാർ അനുമതിയില്ലാതെ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചത്
ഇന്ത്യ സിവിൽ സർവ്വീസ് ചട്ടം, അച്ചടക്ക നിയമം എന്നിവയുടെ ലംഘനമാണ്.എന്നാൽ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തു. ശിവശങ്കറിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും കെ.കെ.രമയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. ജേക്കബ് തോമസിനെതിരെ പൊലീസ് ഫോഴ്സ് ചട്ടം മൂന്ന്,നാല് പ്രകാരം ക്രിമിനൽ കേസും എടുത്തു . എന്നാൽ രണ്ടു നടപടികളിലേയും വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ,അത്പരിഹരിക്കാൻ നടപടിയുണ്ടോ എന്ന രമയുടെ ചോദ്യത്തിന് മറുപടിയില്ല.