p

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള വൈക്കം,ആറ്റിങ്ങൽ ക്ഷേത്രകലാപീഠങ്ങളിൽ പഞ്ചവാദ്യം, തകിൽ, നാദസ്വരം ത്രിവത്സര സർട്ടിഫിക്കറ്റ് കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. 15 നും 20 മദ്ധ്യേ പ്രായമുള്ള പത്താംക്ലാസ് പാസായ ഹിന്ദുസമുദായത്തിൽപ്പെട്ട ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ഭക്ഷണ, താമസസൗകര്യങ്ങൾ ബോർഡ് നൽകും. അവസാന തീയതി ജൂലയ് 23. വിശദവിവരങ്ങൾക്ക് www.travancoredevaswomboard.org

പ്ര​സ്‌​ക്ല​ബ് ​ജേ​ർ​ണ​ലി​സം​ ​കോ​ഴ്‌​സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​സ് ​ക്ല​ബി​ന്റെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ജേ​ർ​ണ​ലി​സം​ ​ന​ട​ത്തു​ന്ന​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​ബി​രു​ദാ​ന​ന്ത​ര​ ​ഡി​പ്ലോ​മ​ ​ജേ​ർ​ണ​ലി​സം​ ​കോ​ഴ്‌​സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​കോ​ഴ്‌​സി​ന് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​യോ​ഗ്യ​ത​ ​ബി​രു​ദം.​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​യെ​ഴു​തി​ ​ഫ​ലം​ ​കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ 28.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​യും​ ​ഇ​ന്റ​ർ​വ്യൂ​വി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.
പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​നം​ ​പ​ഠി​ക്കാ​വു​ന്ന​ ​ആ​റു​ ​മാ​സ​ത്തെ​ ​ക​ണ്ട​ൻ​സ്ഡ് ​ജേ​ർ​ണ​ലി​സം​ ​ബി​രു​ദാ​ന​ന്ത​ര​ ​ഡി​പ്ലോ​മ​ ​ഈ​വ​നിം​ഗ് ​കോ​ഴ്‌​സി​ലേ​ക്കും​ ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​ ​ബി​രു​ദം.​ ​ക്ലാ​സ് ​സ​മ​യം​ ​വൈ​കി​ട്ട് 6​ ​മു​ത​ൽ​ 7.30​ ​വ​രെ.
അ​പേ​ക്ഷ​ ​ഫോ​മു​ക​ൾ​ ​w​w​w.​k​e​r​a​l​a​p​r​e​s​s​c​l​u​b.​c​o​m​ലും​ ​നേ​രി​ട്ടും​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ 500​ ​രൂ​പ​ ​അ​പേ​ക്ഷാ​ഫീ​സ് ​പ്ര​സ്ക്ല​ബി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​അ​ട​ച്ച​തി​ന്റെ​ ​കൗ​ണ്ട​ർ​ഫോ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​ജൂ​ലാ​യ് 15
അ​പേ​ക്ഷ​ക​ൾ​ ​അ​യ​യ്ക്കേ​ണ്ട​ ​ഇ​-​മെ​യി​ൽ​ ​:​ ​i​j​t​r​i​v​a​n​d​r​u​m​@​g​m​a​i​l.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 9447013335,​ 0471​-2330380.

ബി.​ഐ.​എ​സ്സി​ൽ​ ​ഒ​ഴി​വു​കൾ

ന്യൂ​ഡ​ൽ​ഹി​:​ ​ബ്യൂ​റോ​ ​ഒ​ഫ് ​ഇ​ന്ത്യ​ൻ​ ​സ്റ്റാ​ൻ​ഡേ​ർ​ഡ് ​(​ബി.​ഐ.​എ​സ്)​ 46​ ​യം​ഗ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​പോ​സ്റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഒൗ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റാ​യ​ ​b​i​s.​g​o​v.​i​n​ ​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​സ്റ്റാ​ൻ​ഡേ​ർ​ഡൈ​സേ​ഷ​ൻ​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​-​ 4,​ ​റി​സ​ർ​ച്ച് ​അ​ന​ലി​സ്റ്റ് ​-​ 20,​ ​മാ​നേ​ജ്മെ​ന്റ് ​സി​സ്റ്റം​ ​ക്ളാ​രി​ഫി​ക്കേ​ഷ​ൻ​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​(​എം.​എ​സ്.​സി.​ഡി​)​-​ 22​ ​എ​ന്നീ​ ​ത​സ്‌​തി​ക​ക​ളി​ലാ​ണ് ​നി​യ​മ​നം.​ ​യോ​ഗ്യ​ത​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഷോ​ർ​ട്ട് ​ലി​സ്റ്റ് ​ചെ​യ്യ​പ്പെ​ടു​ന്ന​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​എ​ഴു​ത്തു​പ​രീ​ക്ഷ,​ ​ടെ​ക്‌​നി​ക്ക​ൽ​ ​നോ​ള​ഡ്‌​ജ് ​അ​സ​സ്‌​മെ​ന്റ്,​ ​ഇ​ന്റ​ർ​വ്യൂ​ ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്കും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

റീ​ഫ​ണ്ടി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ 2021​-​ 22​ ​വ​ർ​ഷ​ത്തെ​ ​മെ​ഡി​ക്ക​ൽ,​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സ് ​അ​ലോ​ട്ട്മെ​ന്റി​നാ​യി​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​അ​ട​ച്ച​ ​ഫീ​സ് ​തി​രി​കെ​ ​ല​ഭി​ക്കാ​ൻ​ ​അ​ർ​ഹ​രാ​യ​വ​രു​ടെ​ ​പ​ട്ടി​ക​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഇ​വ​ർ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ 30​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​കം​ ​ഓ​ൺ​ലൈ​നി​ൽ​ ​ന​ൽ​ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 04712525300