
കല്ലമ്പലം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് നാവായിക്കുളം കിഴക്കേ നടയിൽ ബി.ജെ.പി. നാവായിക്കുളം സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു. നാവായിക്കുളം ഗ്രാമപഞ്ചായത്തംഗം നാവായിക്കുളം അശോകൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിഷ്ണു.എസ്.ഗോവിന്ദ്, സൗത്ത് ഏരിയ പ്രസിഡന്റ് ബാബു പല്ലവി, ജനറൽ സെക്രട്ടറി രാജീവ് ചിറ്റായിക്കോട്, ബി.ജെ.പി നേതാക്കളായ ജയചന്ദ്രൻ ചിറ്റായിക്കോട്, അനിൽകുമാർ, സുബാഷ്.ആർ, ദിവ്യ അജിത്ത്, നീതു ആർ.എസ്, ഗിരീഷ് കുമാർ.ബി, തങ്കപ്പൻ നാവായിക്കുളം തുടങ്ങിയവർ പങ്കെടുത്തു.