പൂവച്ചൽ:പൂവച്ചലിലെ ജനകീയ ഡോക്ടറും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ഡോ.രാജേന്ദ്രൻ അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പൂവച്ചൽ യൂണിറ്റ് പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷത വഹിച്ചു.പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ മുഖ്യ പ്രഭാഷണവും പരിഷത്ത് പ്രവർത്തകൻ ജഗജീവൻ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം രാധിക,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാരി,ഗ്രാമപഞ്ചായത്തംഗം ഷമീമ,പരീഷത്ത് മേഖലാ സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു. കൃഷി വിഭാഗത്തിൽ സിമി ഷാജി,വിദ്യാഭ്യാസ വിഭാഗത്തിൽ സീനത്ത്, പരിസ്ഥിതി വിഭാഗത്തിൽ സെലസ്റ്റിൻ ജോൺ,ആരോഗ്യ വിഭാഗത്തിൽ ജാസ്മിൻ റോസ്, വിദ്യാർത്ഥി പ്രതിഭാ വിഭാഗത്തിൽ അനുഷ,മിഥുന,മുഹമ്മദ് റിസാൻ,മുഹമ്മദ് സയാൻ, മാദ്ധ്യമ വിഭാഗത്തിൽ ജയപ്രകാശ്,പരീഷത്ത് സമഗ്ര സംഭാവനാ പുരസ്കാരം എൻ.കൃഷ്ണൻകുട്ടി നായർ എന്നിവർ രണ്ടാമത് രാജേന്ദ്രൻ പുരസ്കാരത്തിനർഹരായി.പൂവച്ചൽ യൂണിറ്റ് സെക്രട്ടറി രഞ്ജീഷ്,ട്രഷറർ ഹബീബ്,സ്റ്റുവർട്ട് ഹാരീസ്,ബൈജു എന്നിവരടങ്ങുന്ന സംഘമായിരുന്നു പുരസ്കാര നിർണയ കമ്മിറ്റി.